തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. താത്പ്പര്യമുള്ളവർ മാർച്ച് എട്ടിന് രാവിലെ 10 ന് മുമ്പായി സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം (വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം) ആശുപത്രി ഓഫീസിൽ ഹാജരാകണം.
പ്രതിദിനം 500 രൂപ നിരക്കിൽ വേതനം നൽകും. വിശദവിവരങ്ങൾ www.ayurveda.kerala.gov.in ൽ ലഭ്യമാണ്. 2019 ജനുവരി ഒന്നിന് 45 വയസ്സ് കഴിയരുത്. ശാരീരിക ഫിറ്റ്‌നസ് തെളിയിക്കുന്ന മെഡിക്കൽ സാക്ഷ്യപത്രം ഹാജരാക്കണം. ഉയരം 168 സെ.മീ, നെഞ്ചളവ് 80 സെ.മീ. എക്‌സ് സർവീസുകാർക്ക് മുൻഗണന. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല.