വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. മോഷണശ്രമം തടയുന്നതിനിടെ പരിക്കേറ്റതെന്നാണ് സംശയം.
എന്നാല്‍ ബാങ്കില്‍ നിന്ന് എന്തെങ്കിലും നഷ്‌ടപ്പെട്ടതായി വിവരമില്ല. ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ജയചന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബാങ്കിന്റെ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതര പരിക്കുകളുണ്ട്.
വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.