വിത്തും കൈക്കോട്ടും; കാര്‍ഷിക സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ പടി

91

കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മഹിള കിസാന്‍ പരിരക്ഷണ്‍ യോജനയുടെ ഭാഗമായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി കാര്‍ഷിക ചലഞ്ച് സംഘടിപ്പിക്കുന്നു. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തമാകേണ്ടത് അത്യാവശ്യ മായി വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കുമെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി മാറേണ്ടതുണ്ട്. സംഘ കൃഷിയുടെ പ്രാധാന്യം ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.

ജെ എല്‍ ജി മെമ്പേഴ്സിനെ സക്രിയമാക്കുന്നതിനും ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ ഭദ്രതയും ഉറപ്പുവരുത്തുന്നതിനുമായി വിത്തും കൈക്കോട്ടും എന്നപേരില്‍ കാര്‍ഷിക ചലഞ്ച് സംഘടിപ്പിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍. ജെ എല്‍ ജി മെമ്പേഴ്സിന്റെ വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുകയും അത്തരത്തില്‍ തയ്യാറാക്കിയ തോട്ടത്തിന്റെ അടുത്തുനിന്ന് ഒരു ഫോട്ടോ അയക്കുകയും വേണം. ഫോട്ടോ യോടൊപ്പം സിഡിഎസി ന്റെ പേര്, ജെ എല്‍ ജി യുടെ പേര്, അംഗത്തിന് പേര്, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.

ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വീട്ടാ വശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ബാക്കിയുള്ളവ പച്ചക്കറി ആവശ്യമുള്ള ജില്ലയിലെ മറ്റു ആളുകള്‍ക്ക് വില്‍ക്കാുകയും ചെയ്യാം. മാറിയ കാലഘട്ടത്തില്‍ പുതുതലമുറയെ കാര്‍ഷിക സംസ്‌കാരത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിന് വീട്ടില്‍ നിന്നുതന്നെ കൃഷി തുടങ്ങേണ്ടതുണ്ട്. അവിടെയാണ് വിത്തും കൈക്കോട്ടും എന്ന ഈ ജെ എല്‍ ജി ചലഞ്ച് പ്രസക്തമാകുന്നത്. മെയ് 16 വരെ പങ്കെടുക്കാന്‍ സമയം നല്‍കിയിരിക്കുന്ന ചലഞ്ചിന് ഇപ്പോള്‍ സമയം മെയ് 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മെയ് 20ന് ശേഷം ഫോട്ടോകള്‍ 7025104605 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്തു തുടങ്ങാം.

തെരഞ്ഞെടുക്കുന്ന അടുക്കള തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും അവയില്‍നിന്ന് വിജയികളെ കണ്ടെത്തുകയും ചെയ്യും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ഫലപ്രഖ്യാപനത്തിന്റെ അന്തിമതീരുമാനം കുടുംബശ്രീ ജില്ലാ

NO COMMENTS