ഭരണകൂടത്തിന്‍റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന്‍ സീതാറാം യെച്ചൂരി

256

തൃശൂര്‍ : ഭരണകൂടത്തിന്‍റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സിപിഐഎമ്മിന് വെല്ലുവിളികള്‍ നേരിടുന്ന നാളുകളാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യെച്ചൂരി സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യെച്ചൂരി പറഞ്ഞു. ഇരുപത്തിരണ്ടാം സമ്മേളനത്തിനാണ് തൃശൂരില്‍ തുടക്കമായത്. റീജണല്‍ തീയറ്ററില്‍ രാവിലെ പത്ത് മണിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയത്. പ്രതിനിധി സമ്മേളനത്തില്‍ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കം 566 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

NO COMMENTS