തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സീതാറാം യെച്ചൂരി. ഷംസീറിന്‍റെയും റിയാസിന്‍റെയും പേരെടുത്ത് പറഞ്ഞാണ് യെച്ചൂരിയുടെ മറുപടി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. താന്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവുനയം വേണമെന്നാണ് പറഞ്ഞതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഗൂഗുളില്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും ആയിരുന്നു യെച്ചൂരിയുടെ പരിഹാസം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സീതാറാം യെച്ചൂരിയുടെ യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയുള്ളതാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലന്ന് എഎന്‍ ഷംസീര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.