ന്യൂഡൽഹി : കര്‍ണാടക ഗവർണർ രാജിവയ്ക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുടെ ക്രമിനൽ അഴിമതി തന്ത്രങ്ങൾ പാളുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവർണർ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.