ന്യൂഡല്‍ഹി : മോദി ഭരണം കര്‍ഷക വിരുദ്ധമെന്ന് തെളിഞ്ഞതായി സീതാറാം യെച്ചൂരി. ഗാസിയാബാദില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ഡല്‍ഹി മാര്‍ച്ചിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 കാര്യങ്ങൾ ഉന്നയിച്ച് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. ‘കിസാന്‍ ക്രാന്തി പദയാത്ര’ എന്ന പേരിലാണ് കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നുമാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്.