സുരക്ഷാഭടന്മാരെ തെരഞ്ഞെടുക്കുന്നു

141

കാസറഗോഡ് : 2019-ലെ ട്രോള്‍ബാന്‍ കാലയളവിന് ശേഷം കടല്‍സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനായി പരിശീലനം നേടിയ നാലു സുരക്ഷാഭടന്മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ രജിസ്‌റ്റേര്‍ഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം.

വെളളക്കടലാസില്‍ എഴുതി തയാറാക്കിയ അപേക്ഷയും പരിശീലനം പൂര്‍ത്തീകരിച്ച സാക്ഷ്യപത്രത്തിന്റെ പകര്‍പ്പും ബയോഡാറ്റയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 26ന് രാവിലെ 11ന് കാഞ്ഞങ്ങാട് മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467 2202537

NO COMMENTS