പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടിസ്ഥലം തിരഞ്ഞെടുത്തത് ഓൺലൈനായി.

88

തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ട ബൂത്ത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നറുക്കെടുപ്പ് മാതൃകയിൽ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നു.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇവർ ജോലി ചെയ്യേണ്ട ബൂത്ത് വിവരം ഇന്ന് രാവിലെ അഞ്ച് വരെ രഹസ്യമായി സൂക്ഷിക്കും. തുടർന്ന് പോൾമാനേജർ എന്ന ആപ്ലിക്കേഷൻ വഴി വിവരം അറിയിക്കും.

ഒക്ടോബർ 20 ന് രാവിലെ 10 മുതൽ പട്ടം സെന്റ്‌മേരീസിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ ഇവർ ഏറ്റുവാങ്ങും.

NO COMMENTS