തൃശൂർ : ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭ നിയോജക മണ്‌ഡലങ്ങളിലെ സെക്‌ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം മാര്‍ച്ച് 21 ന് തലപ്പിളളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്‌പമംഗലം അസംബ്‌ളി നിയോജക മണ്‌ഡലങ്ങളിലെ സെക്‌ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം മാര്‍ച്ച് 22 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും ചേരും.
തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍, ഗുരുവായൂര്‍ അസംബ്‌ളി നിയോജക മണ്‌ഡലങ്ങളിലെ സെക്‌ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം മാര്‍ച്ച് 25 ന് അയ്യന്തോളിലെ കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട അസംബ്ലി നിയോജക മണ്‌ഡലങ്ങളിലെ സെക്‌ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം മാര്‍ച്ച് 26 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും വച്ച് നടത്തുമെന്ന് ട്രെയിനിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.