കണ്ണൂര്‍: കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കും ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലേക്കും 2019-20 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ജില്ലാതല സെലക്ഷന്‍ ട്രയല്‍ ഇന്ന് (ജനുവരി 22, ചൊവ്വാഴ്ച) നടക്കും. സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സെലക്ഷന്‍ ട്രയല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടണ്‍ിലാണ് നടക്കുക.
ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/ വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്കാണ് പ്രവേശനം. അത്ലറ്റിക്സ്, ബാസ്കറ്റ് ബോള്‍, വോളിബോള്‍, തായ്ക്കൊണ്ടേണ്‍ാ, റസലിങ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിങ്, ജൂഡോ എന്നീ കായിക ഇനങ്ങളിലാണ് തെരഞ്ഞടുപ്പ്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനനതീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലസംസ്ഥാനദേശീയ തലങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെണ്‍ങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടണ്‍ില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.