തിരുവനന്തപുരം: സ്വശ്രയ കോളജുകളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരുടെ സമിതിയെ നിയോഗിച്ചു. നാല് വിസിമാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് വിദ്യാഭ്യാസമന്ത്രി നേതൃത്വം നല്‍കും. എംജി സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല വിസിമാരാണ് സമിതിയിലുള്ളത്. ഇന്‍റേണല്‍ അസസ്മെന്‍റ് പരാതികളും പിഴവുകളും ഒഴിവാക്കി കൂടുതല്‍ ശാസ്ത്രീയമായ രീതിയിലേക്ക് എങ്ങനെ മാറ്റാമെന്ന് പഠിച്ചു റിപ്പോര്‍ട്ടു നല്‍കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വിസിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയെ കൂടാതെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഫിഷറിസ് വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.