മുംബൈ: കൊറോണ വൈറസ് ബാധ സൃഷ്ടിച്ച ആശങ്കകളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഓഹരി വിപണിക്ക് ആശ്വാസം. ചൊവ്വാഴ്ച സെന്‍സെക്സ് 2476 പോയിന്റുകള്‍ ഉയര്‍ന്ന് 30,067 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 702 പോയിന്റ് ഉയര്‍ന്ന് 8,785 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകരുടെ ആസ്തിയില്‍ എട്ട് ലക്ഷം കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ഉണര്‍വാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രകടമായത്.