മതപഠനശാലയില്‍ പത്ത് വയസ്സുകരാനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ത്ഥി റിമാന്‍ഡില്‍

226

കോഴിക്കോട് മതപഠനശാലയില്‍ പത്ത് വയസ്സുകരാനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ത്ഥി ഇസഹാക്കിനെ റിമാന്റ് ചെയ്തു.ഇന്നലെയാണ് മലപ്പുറം സ്വദേശിയായ ഇസഹാക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോയിലാണ്ടി റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇസഹാക്കിനെ പിടികൂടിയത്. കുട്ടി ഇസഹക്കിനെ തിരിച്ചറിഞ്ഞതോടെയാണ് പൊലിസ് കുട്ടികള്‍ക്കെതിരെ ലൈഗിംക അതിക്രമം തടയുന്ന പോസ്‌കോ നിയമപ്രകാരം കേസെടുത്തത്. മുക്കം കാരമൂല ദാറുസ്വലാഹ് അറബിക് കോളേജിലെ എം കോം വിദ്യാര്‍ത്ഥിയാണ് ഇസാഹാക്ക്. വൈകിട്ടാണ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മാസങ്ങളോളം ഇസഹാക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. രാത്രിയില്‍ കുട്ടിയെ മുറിയില്‍ നിന്ന് പുറത്ത് കൊണ്ട് പോയാണ് പീഡിപ്പിച്ചിരുന്നത്. പലപ്പോഴും ഇയാളെ പേടിച്ച് രാത്രിയില്‍ ഒളിച്ചിരിക്കുക പതിവായിരുന്നു. പീഡനം സഹിക്കാതെ അവധിക്ക് വീട്ടിലെത്തിയ കുട്ടി തീരികെ പോകാന്‍ വിസമ്മതിക്കുകയും രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. കുട്ടിയെ മുന്‍പ് പീഡിപ്പിച്ച മടവൂര്‍ സി എം മഖാമിലെ വാര്‍ഡനായിരുന്ന സിദ്ദിഖ് ഒളിവിലാണ്. ഇയാള്‍ക്കായ് തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY