സ്കൂളില്‍ ലഹരി വസ്തുക്കളെത്തിക്കാന്‍ വിസമ്മതിച്ചതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിനെയും സഹ-വിദ്യാര്‍ത്ഥികളെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു

213

തൃശൂര്‍ സി.എം.എസ് സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിനും സഹ-വിദ്യാര്‍ത്ഥികള്‍ക്കും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ലഹരി വസ്തുക്കള്‍ സ്കൂളിലെത്തിക്കാന്‍ വിസമ്മതിച്ചതിനാണ് മര്‍ദ്ദമെന്ന് ആരോപണം. പരിക്കേറ്റ വിദ്യാര്‍ഥികള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ട് നാലോടെയാണ് സംഭവം. തൃശൂര്‍ സി.എം.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ അല്‍താഫ്, ജസ് വിന്‍, ഹരിഹരന്‍ എന്നിവരെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്. അല്‍താഫ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റാണ്. സ്കൂളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കാനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നെന്നാണ് അല്‍താഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനെ എതിര്‍ത്തതിന്‍റെ വൈരാഗ്യത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മര്‍ദ്ദിക്കാനെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പുറമെനിന്നുള്ള ആളുകളും ഉണ്ടായിരുന്നതായി കുട്ടികള്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY