തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സെന്‍ട്രല്‍ അഡ്മിനസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയതിനെത്തുടര്‍ന്നാണു സെന്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കേസില്‍ വിധി വരുമ്പോഴേക്കും തന്റെ വിരമിക്കല്‍ കാലയളവു കഴിഞ്ഞേക്കുമെന്നും അതിനാല്‍ അതുവരെ സംസ്ഥാന പോലീസ് മേധാവിയായി തന്നെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഉപഹര്‍ജിയും അപ്പീലിനൊപ്പം സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.
ഈ ഉപ ഹര്‍ജിയാണു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത്.