സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ കോര്‍ട്ടലക്ഷ്യ നടപടിക്ക് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

226

ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച്‌ ഒരാഴ്ച പൂര്‍ത്തിയായിട്ടും സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിക്കാത്തതിനെതിരെ കോര്‍ട്ടലക്ഷ്യത്തിന് ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി. മെയ് 10ന് സുപ്രീംകോടതി മധ്യവേനലവധിക്ക് അടക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അടിയന്തര തീരുമാനം. ജൂണ്‍ 29ന് സെന്‍കുമാര്‍ വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് കോര്‍ട്ടലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്. സെന്‍കുമാറിനെ മാറ്റി പൊലീസ് മേധാവിയായി ലോക്നാഥ് ബഹ്റയെ നിയമിച്ച ഉത്തരവ് തന്നെ സുപ്രീം കോടതി റദ്ദാക്കിയതിനാല്‍ ഇപ്പോള്‍ ബഹ്റ സംസ്ഥാന പൊലീസ് മേധാവി എന്ന നിലയില്‍ തുടരുന്നുണ്ടെങ്കില്‍ അതും ഗുരുതരമായ കോര്‍ട്ടലക്ഷ്യവും നിയമവിരുദ്ധവുമായതിനാല്‍ അക്കാര്യങ്ങളും സെന്‍കുമാറിന്റെ അഭിഭാഷകര്‍ പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY