ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്ന് ടി.പി സെന്‍കുമാര്‍

164

തിരുവനന്തപുരം: ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്ന് ടി.പി സെന്‍കുമാര്‍. സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രിം കോടതി വിധിയില്‍ വ്യക്തത തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍കുമാറിനെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാറിന്റെ ഹര്‍ജി തള്ളിയതോടൊപ്പം കോടതി ചെലവിനത്തില്‍ 25000 രൂപ അടയ്ക്കാനും സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY