തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പൊലിസ് മേധാവിയായി ചുമതലയേറ്റു. വൈകിട്ട് 4.30ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് യൂണിഫോണിലെത്തിയ അദ്ദേഹം പരേഡ് ഗ്രൗണ്ടിൽ ഗാർഡ് ഓഫ് ഓണൽ സ്വീകരിച്ചു. തുടർന്ന് ഡിജപിയുടെ ഔദ്യോഗിക ഓഫീസിലെത്തി ചുമതല ഏറ്റു. മുൻ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉൾപ്പെടെയുള്ളവർ സെൻകുമാറിന്റെ ചുമതലയേൽക്കൽ ചടങ്ങിനു സാക്ഷ്യം വഹിച്ചു.