ന്യൂഡല്‍ഹി: ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാരിനെതിരായ നടപടികള്‍ അവസാനിപ്പിച്ചു.
വിധി നടപ്പാക്കിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി തീരുമാനം. കോടതിയലക്ഷ്യനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിച്ച ഉത്തരവിന്റെ പകര്‍പ്പും കോടതിയ്ക്ക് കൈമാറിയിരുന്നു.