ഡിജിപി ഓഫീസിലെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

219

തിരുവനന്തപുരം: ഡിജിപി ഓഫീസിലെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സെന്‍കുമാറിനെതിരെ സ്ഥലം മാറ്റപ്പെട്ട ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. സെന്‍കുമാറിന്റെ ഉത്തരവ് വകവയ്ക്കാതെ ബീന ഇന്നലെയും ടി. ബ്രാഞ്ചിലെ കസേരയിലിരുന്നു. ബീനയെ സ്ഥലംമാറ്റിയ ഉത്തരവ് നടപ്പായിട്ടില്ലെന്നും നിലവില്‍ എല്ലാം പഴയതുപോലെയാണെന്നും മറിച്ചുള്ള തീരുമാനങ്ങളെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. സെന്‍കുമാര്‍ സ്ഥലംമാറ്റിയ അഞ്ചില്‍ നാലുപേരും ചുമതലയേറ്റിരുന്നില്ല.

NO COMMENTS

LEAVE A REPLY