തിരുവനന്തപുരം: പ്രോസിക്യൂഷന് അനുമതിയെ നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍.’ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല ഞാന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുന്ന ആളുമല്ല. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് അറിയില്ല. ഇതേക്കുറിച്ച് തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ല. കിട്ടിയാല്‍ അതിന്റെതായ നിലയില്‍ നേരിടും’-സെന്‍കുമാര്‍ പറഞ്ഞു. പോലീസ് ആസ്ഥാനത്തെ അദ്ധ്യാപകനായിരുന്ന പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതിക്ക് ഉത്തരവിട്ടത്.
പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.