കൊച്ചി: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഡിസിപി യതീഷ് ചന്ദ്രയെ വിളിച്ചു വരുത്തി. ഡിസിപിക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് നടപടി.
പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ അറിയിച്ചിരുന്നു. ഐഒസി യുടെ എല്‍പിജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്പിയോടും കമ്മീഷണറോടും പി.വിജയന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.