തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും സെന്‍കുമാര്‍ ആവര്‍ത്തിച്ചു. തന്റേത് മുസ്‍ലിം വിരുദ്ധ പരാമര്‍ശമല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകര സംഘടനയായ ഐഎസും ആര്‍എസ്‌എസും രണ്ടാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും സെന്‍കുമാര്‍ പറഞ്ഞു. അപ്രിയസത്യങ്ങള്‍ പറയരുതെന്നാണ് ചിലര്‍ പറയുന്നത്. പറഞ്ഞതെല്ലാം സത്യമാണെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സെന്‍കുമാര്‍ പറയുന്നു. ജന്മഭൂമി’യുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പലരും നെറ്റിചുളിച്ചു. ചുളിഞ്ഞ നെറ്റി അങ്ങനെതന്നെയിരിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ബോധ്യത്തോടെയാണ്. ഒരു പാര്‍ട്ടിയിലും തല്‍ക്കാലം ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപിയിലോ കോണ്‍ഗ്രസിലോ സിപിഎമ്മിലോ എന്തായാലും എത്തില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു