സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി

215

ദില്ലി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീകോടതി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സർക്കാർ സത്യവാങ്മൂലം നൽകിയില്ലെന്ന് കോടതി വിമര്‍ശിച്ചു. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനായതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. തീരുമാനം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാറും സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ മാറ്റിയതെന്നാണ് സെന്‍കുമാറിന്‍റെ ഹര്‍ജി.. ജസ്റ്റിസ് മദന്‍ പി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

NO COMMENTS

LEAVE A REPLY