ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം ;ടിപി സെന്‍കുമാറിനെതിരെ അന്വേഷണം

259

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യക്കാണ് അന്വേഷണ ചുമതല. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. സെന്‍കുമാറിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത വാരികയുടെ പെന്‍ഡ്രൈവ് നേരത്തെ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് എഡിജിപി സന്ധ്യ പോലീസ് ആസ്ഥാനത്ത് നല്‍കുകയും ചെയ്തിരുന്നു. കേസെടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി നിയമോപദേശം തേടുകയും സെന്‍കുമാറിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നു.

NO COMMENTS