ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

180

കൊച്ചി : ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖ ചമച്ചു എന്നതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല.

NO COMMENTS