ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജിഷക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ച് സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന പോലീസ് ഡിജിപി സ്ഥാനത്തു നിന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ നീക്കിയത് ശരിവെച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.