മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 27190ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 8391ലുമെത്തി. ബിഎസ്ഇയിലെ 571 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 247 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫോസിസ്, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, സിപ്ല, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.