സെന്‍സെക്സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

231

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 125 പോയന്റ് നേട്ടത്തില്‍ 27373ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 8438ലുമെത്തി. ബിഎസ്‌ഇയിലെ 546 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 185 ഓഹരികള്‍ നഷ്ടത്തിലുമാണ്. പാദഫലങ്ങള്‍ പുറത്തുവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. ഭേല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി തുടങ്ങിയവയും നേട്ടത്തിലാണ്. ഐടിസി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ ഏഴ് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 68.16 ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY