മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 133 പോയന്റ് നേട്ടത്തില്‍ 27509ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 8514ലിലുമെത്തി. ബിഎസ്‌ഇയിലെ 590 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 167 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാണ് മികച്ച നേട്ടത്തില്‍. ആക്സിസ് ബാങ്ക്, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.