മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 148 പോയന്റ് താഴ്ന്ന് 28519ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ 8785ലുമെത്തി.ബിഎസ്‌ഇയിലെ 435 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 444 ഓഹരികള്‍ നഷ്ടത്തിലുമാണ്.ടിസിഎസ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ്.രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.75 ആണ് രൂപയുടെ മൂല്യം.