മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 183.75 പോയന്റ് നഷ്ടത്തില്‍ 28155.56ലിലും നിഫ്റ്റി 67.60 പോയന്റ് താഴ്ന്ന് 8742.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഫാര്‍മ, ഇന്‍ഫ്ര, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. ബിഎസ്‌ഇയിലെ 692 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 2144 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടിസി, എച്ച്‌ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഭേല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, അദാനി പോര്‍ട്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.