മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 400 പോയന്റ് നേട്ടത്തില്‍ 28702ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 8873ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നേട്ടമാണ് ഓഹരി സൂചികകള്‍ക്ക് കുതിപ്പേകിയത്.
ബിഎസ്ഇയിലെ 1088 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 474 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഗെയില്‍, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഭേല്‍, ഭാരതി എയര്‍ടെല്‍, വിപ്രോ, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.