ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

226

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 56 പോയന്റ് നേട്ടത്തില്‍ 28818ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8921ലുമെത്തി. ബിഎസ്‌ഇയിലെ 971 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 525 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ഭേല്‍, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, വിപ്രോ, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY