സെന്‍സെക്സ് 241 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

172

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 241.17 പോയന്റ് നേട്ടത്തില്‍ 28984.49ലും നിഫ്റ്റി 66.20 പോയന്റ് ഉയര്‍ന്ന് 8945.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1630 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1220 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, എംആന്റ്‌എം, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഹിന്‍ഡാല്‍കോ, കൊട്ടക് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഭേല്‍, ഭാരതി എയര്‍ടെല്‍, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY