മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 20 പോയന്റ് നേട്ടത്തില്‍ 29068ലും നിഫ്റ്റി അഞ്ച് പോയന്റ് ഉയര്‍ന്ന് 8969ലുമെത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിനുവേണ്ടി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ബിഎസ്ഇയിലെ 533 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 250 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, ഭേല്‍, ടെക് മഹീന്ദ്ര, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എംആന്റ്എം, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ്.