മുംബൈ• നിയന്ത്രണരേഖ മറികടന്ന് പാക്ക് അധീന കശ്മീരില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തി. സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 472 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞു. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി ഡിജിഎംഒ റണ്‍ബീര്‍ സിങ് വെളിപ്പെടുത്തിയതാണ് വിപണി ഇടിയാന്‍ കാരണം.രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. വിവരം പുറത്തുവന്ന 12 മണിയോടെ സൂചികകള്‍ താഴേക്കു പതിച്ചു. ബിഎസ്‌ഇയില്‍ 432 കമ്ബനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത് 2090 ഓഹരികള്‍ നഷ്ടത്തിലാണ്.