മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 64 പോയന്റ് നഷ്ടത്തില്‍ 29579ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 9179ലുമെത്തി. ബിഎസ്‌ഇയിലെ 1002 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 780 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, സണ്‍ ഫാര്‍മ, ലുപിന്‍, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.