മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 29 പോയന്റ് താഴ്ന്ന് 29,289ലും നിഫ്റ്റി 7 പോയന്റ നഷ്ടത്തില്‍ 9,097ലുമെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.