മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 164 പോയന്റ് നേട്ടത്തില്‍ 29820ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 9262ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1190 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 397 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലുമാണ്.