മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. സെന്‍സെക്‌സ് 83 പോയന്റ് നേട്ടത്തില്‍ 30026ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 9338ലുമെത്തി. ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 483 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഐടിസി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുമാണ്.