മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 30 പോയന്റ് നേട്ടത്തില്‍ 29,888ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 9,300ലുമെത്തി. ബിഎസ്ഇയിലെ 1106 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 549 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.