മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 314.92 പോയന്റ് നേട്ടത്തില്‍ 30248.17ലും നിഫ്റ്റി 90.45 പോയന്റ് ഉയര്‍ന്ന് 9407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1619 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1226 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി, മാരുതി, ആക്സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.