മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 57 പോയന്റ് നേട്ടത്തില്‍ 30305ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 9432ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1148 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 563 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ലുപിന്‍, വിപ്രോ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.