ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

182

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 111 പോയന്റ് നേട്ടത്തില്‍ 30433ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 9469ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 935 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 485 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY