ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

141

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയന്റ് നേട്ടത്തില്‍ 30660ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 9475ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1148 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 405 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ലുപിന്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY