മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സക്സ് 24 പോയന്‍റ് നേട്ടത്തില്‍ 31,165ലും നിഫ്റ്റി 4 പോയന്‍റ് നേട്ടത്തില്‍ 9,620ലും എത്തി. ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 1,154 കന്പനികളുടെ ഓഹരികള്‍ ലാഭത്തിലും 610 ഓഹരികള്‍ നഷ്ടത്തിലുമാണ്. കെഇസി ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, അപ്പോളോ ടയേഴ്സ് വക്രാന്‍ഗി, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, സീറ്റ് ലിമിറ്റഡ് എന്നിവ നേട്ടത്തിലും വീഡിയോഗോണ്‍ ഇന്‍ഡസ്ട്രീസ്, വേദാന്ത, ഹിന്ദാല്‍കോ ഇന്‍ഡസ്ട്രീസ്, ജയ്പ്രകാശ് അസോസിയേറ്റ്സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.