മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 75 പോയന്റ് നേട്ടത്തില്‍ 31212ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 9640ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1219 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 599 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ലുപിന്‍, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.