മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 107 പോയന്റ് നഷ്ടത്തില്‍ 31,154ലിലും നിഫ്റ്റി 32 പോയന്റ് താഴ്ന്ന് 9636ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 740 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 791 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എല്‍ആന്റ്ടി, മാരുതി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ ആറ് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 64.30 ആണ് രൂപയുടെ മൂല്യം.